ജന്മനാട്ടിലേക്ക് കോവിഡ്‌-19 കാരണം മടങ്ങി വരുവൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു. | Norka Returns Website


വിദേശത്ത് നിന്നും വളരെ അത്യാവശ്യമായി തിരിച്ചെത്തേണ്ടുന്നവർക്ക് അതിനു വേണ്ട സാഹചര്യമൊരുക്കാൻ ശ്രമിക്കാമെന്ന് കേരളത്തിൻ്റെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് കേന്ദ്രസർക്കാറിന് പറയേണ്ടി വന്നിരിക്കയാണ്. 
ഇവർ നാട്ടിൽ തിരിച്ചെത്തിയാൽ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുന്നതിനു വേണ്ടി നോർകയെ ചുമതലപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവു മൂന്നു ദിവസം മുമ്പു പുറത്തിറങ്ങിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാറിൻ്റെ തീരുമാനം വരുന്നതിനുവേണ്ടി കാത്തിരിക്കയായിരുന്നു. ഇപ്പോൾ അവരും അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നതിനാൽ നോർക വിവരശേഖരണം ആരംഭിച്ചു.

വളരെ എളുപ്പത്തിൽ രജിസ്ടേഷൻ പൂർത്തീകരിക്കാവുന്ന രീതിയിലാണ് ക്രമീകരണം നടത്തുന്നത്. തീർച്ചയായും ആവശ്യക്കാർക്ക് ഇത് സ്വയം ചെയ്യാനാവും.  

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി നോർക്ക രജിസ്‌ട്രേഷൻ ഏപ്രിൽ 26 ഞായറാഴ്ച്ച (26/04/20) മുതൽ ആരംഭിച്ചു. 

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. അതുകൊണ്ട് തിരക്ക് കൂട്ടേണ്ടതില്ല

രോഗികൾ , ഗർഭിണികൾ , മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് പരിഗണന. നോർക്ക വെബ് സൈറ്റ് താഴെ. 

ലിങ്ക്  : http://www.registernorkaroots.org