സൗജന്യ പലവ്യഞ്ജന കിറ്റ് പിങ്ക് കാർഡുള്ളവർക്ക് ഏപ്രിൽ 27 മുതൽ, റേഷൻ കാർഡിന്റെ അവസാന അക്കം 0 ആയവർക്ക് ആദ്യ ദിവസം.

ഏപ്രിൽ 27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ പലവ്യഞ്ജന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞു. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. ഇതിനുശേഷം ബാക്കി കുടുംബങ്ങള്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്യും.

27 ഏപ്രിൽ 2020 മുതൽ മെയ് 7 വരെ ആണ് കാർഡിന്റെ അവസാന ആക്കം അനുസരിച്ച് കിറ്റ് നൽകുന്നത്.