കോവിഡ്-19 പ്രതിരോധത്തിന് പിന്തുണയുമായി കണ്ണൂരില്‍ നിന്നും ഒരു വൈറല്‍ ഗാനം | An inspirational song from Kannur against CoViD-19


https://youtu.be/qmbSgnR4eRY


കണ്ണൂര്‍ : കൊറോണ മഹാ മാരി ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തുമ്പോള്‍ തളരാതെ പൊരുതുന്നവര്‍ക്ക് ആദരവും, തളരാതിരിക്കുവാനുള്ള പ്രചോദനവും നല്‍കുവാന്‍ സംഗീതം  കൊണ്ട്  ശ്രമിക്കുകയാണ്  ഒരു  കൂട്ടം  യുവാക്കള്‍. ലോകത്തെ ജയിച്ച വന്‍ ശക്തികള്‍ പോലും കോവിഡ്-19 മഹാമാരിക്ക് മുന്നില്‍ മുട്ടുകുത്തിയപ്പോഴും  കൃത്യമായ കരുതലും സജ്ജീകരണങ്ങളും ആയി നമ്മുടെ നാട് പതറാതെ പിടിച്ചുനില്‍ക്കുന്നു എന്നത് ലോകത്തിനു മുന്‍പില്‍ നമ്മുടെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നു.

ഈ ലോക്ക്ഡൌണ്‍ കാലത്ത് ഒരുപാട് കലാ പ്രതിപകള്‍ വീട്ടിലെ നാല് ചുമരുകള്‍ക്ക് ഉള്ളിലെ ചുരുങ്ങിയ സംവിധാനങ്ങള്‍ കൊണ്ട് സമൂഹത്തിലെ ഈ ഒന്നും ചെയ്യാനില്ലാത്ത വിരസമായ അവസ്ഥയെ സര്‍ഗ്ഗാത്മമാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം ഒരു പ്രവര്‍ത്തനം ആണ് സംഗീതത്തിലും ഗാന രചനയിലും ഇതിനു മുന്‍പും തന്‍റെ കഴിവ് തെളിയിച്ചിട്ടുള്ള രോഹിത്ത് കൂവേരിയും ഒരു കൂട്ടം സുഹൃത്തുക്കളും ചേര്‍ന്ന് ശ്രമിക്കുന്നത്.

BEBOP SYMPHONY എന്നപേരില്‍ ഉള്ള യൂട്യൂബ്ചാനല്‍ വഴി അവരുടെ ഏറ്റവും പുതിയ കൊറോണ വിരുദ്ധ  ഗാനം ഇന്ന് പുറത്തിറക്കിയിരിക്കുകയാണ് രോഹിത്ത് കൂവേരി.

ഈ ഗാനത്തിന്‍റെ  രചനയും സംഗീതവും നിര്‍വ്വഹിച്ചത് രോഹിത്ത് തനെയാണ്‌, ഗാനം ആലപിചിരിക്കുനത്  വിഷ്ണു, മിക്സിംഗ് ടോം സിറിയക്ക്, വീഡിയോ അരുണ്‍ ജനാര്‍ദ്ദനനും പോസ്റ്റര്‍ ഡിസൈന്‍ അഭിഅബുവും ആണ്. ഈ കൊറോണ ഭീതിയില്‍ ജോലി ചെയ്യുന്നവരെയും, ലോക്ക്ഡൌണ്‍സമയത്ത് സഹകരിക്കുനവരെയും പരാമര്‍ശിക്കുന്ന വീഡിയോ യൂട്യൂബില്‍ ഈ കുറഞ്ഞ സമയത്തില്‍ തന്നെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://youtu.be/qmbSgnR4eRY