കോവിഡ് പ്രതിരോധം: കരുത്തുപകരാന്‍ 'നിര്‍ഭയം' ആല്‍ബവുമായി കേരള പൊലീസ് | Malayoram News

കൊച്ചി : കോവിഡ് 19 പ്രതിരോധത്തിന് കൂടുതല്‍ ശക്തിപകരാന്‍ വീഡിയോ ആല്‍ബവുമായി കേരളാ പൊലീസ്. 'നിര്‍ഭയം' എന്ന പേരിലാണ് ആല്‍ബം പുറത്തിറങ്ങിയിരിക്കുന്നത്.

 കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ അനന്ദലാലാണ് ഗാനം സംവിധാനം ചെയ്തത്. ഡോ. മധു വാസുദേവനാണ് രചന . സംഗീതം ഋത്വിക് എസ് ചന്ദ്. 'വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍' എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഗാനം ആലപിച്ചിരിക്കുന്നതും അനന്ദലാല്‍ തന്നെയാണ്. നാലു ലക്ഷത്തിലേറെ പേരാണ്‌ ഇതിനകം ആ വീഡിയോ കണ്ടത്‌