മഹാരാഷ്ട്രയ്ക്ക് വേണം കേരളത്തിന്റെ സഹായം | Maharashtra Request Medical Support From Kerala

മുംബൈ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര.

50 വിദഗ്ധ ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കത്തയച്ചു.

രോഗബാധ തുടരുന്നതിനാല്‍ 31ന് അടച്ചുപൂട്ടല്‍ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 50,231 ആയി.