സ്വപ്ന വാഹനം വാങ്ങൂ, 100 % ഇ. എം. ഐ -യില്‍കോവിഡ് 19 വൈറസ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി വിവിധ പദ്ധതികളുമായി വാഹന നിർമാതാക്കളായ മാരുതി സുസുകി.
എച്ഡിഎഫ്സിയുമായി കൈകോർത്ത് വായ്പ പദ്ധതികളുമായിട്ടാണ് മാരുതി എത്തുന്നത്.

മാരുതിയുടെ വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 100 ശതമാനവും ലോണായി ലഭിക്കുന്ന വമ്പൻ ഓഫറാണ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തുന്നത്. ശമ്പളക്കാർക്ക് ആദ്യത്തെ ആറുമാസവും മറ്റുള്ളവർക്ക് ആദ്യത്തെ മൂന്നുമാസവും 899 രൂപ മാത്രം ഇഎംഐ നൽകുന്ന സ്കീമും ഉണ്ട്. ഒരു ലക്ഷം രൂപയ്ക്ക് 84 മാസത്തെ കാലയളവിൽ 1,111 രൂപ ഇഎംഐയുടെ മറ്റൊരു ഓഫറുമാണ് ജനങ്ങളിലേക്ക് മാരുതിയും എച്ഡിഎഫ്സിയും ചേർന്ന് എത്തിക്കുന്നത്.

ഏറ്റവും കുറഞ്ഞ ഇഎംഐയിൽ സ്വപ്ന വാഹനം വാങ്ങാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് മാരുതി