വൈദ്യുതി ബില്ലിൽ വൻ ഇളവുകളുമായി പിണറായി സർക്കാർ, സൗജന്യ വൈദ്യതി മുതൽ 50% -ലേറെ സബ്‌സിഡിയും. വിമർശകരുടെ വായടിപ്പിക്കുന്ന ഇളവുകൾ ഇങ്ങനെ... | Free Electricity in Kerala During the CoViD-19 Periode

തിരുവനന്തപുരം : വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നിച്ച് തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം ഉണ്ടാക്കും. അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ മൂലം റീഡിങ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ നാല് മാസത്തെ തുക ഒന്നിച്ചാണ് കൊടുത്തത്. വലിയ തുക വന്നതോടെ പരാതികള്‍ വന്നു. താരിഫില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പരാതികള്‍ വരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡിനോട് പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചു. ഒന്നിച്ചു തുക അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടക്കാം. ബില്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ല.

40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഉപയോ?ഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഇത്തരത്തിലുള്ളവര്‍ക്ക് സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോ?ഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് യൂണിറ്റിന് ഒന്നര രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ബില്ലില്‍ ഇപ്പോഴത്തെ ഉപയോഗം എത്ര യൂണിറ്റായാലും ഒന്നര രൂപ തന്നെ നല്‍കിയാല്‍ മതി.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോ?ഗിക്കുന്നവര്‍ക്ക് ഇത്തവണ അധികം ഉപഭോഗം മൂലമുണ്ടായ ബില്ലില്‍ ബില്‍ തുക വര്‍ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. 100 യൂണിറ്റ് പ്രതിമാസം ഉപയോ?ഗിക്കുന്നവര്‍ക്ക് അധിക ബില്ലിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനമാണ് സബ്‌സിഡി. 150ന് മുകളില്‍ ഉപയോ?ഗിക്കുന്നവര്‍ക്ക് 20 ശതമാനമായിരിക്കും സബ്‌സിഡി.

വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൂന്ന് തവണ വരെ സമയം അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണ വരെയാക്കും. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.