ബസ്ചാർജ്ജ് വർദ്ധന റദ്ധാക്കി.

തിരുവനന്തപുരം :  സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് വർധിക്കില്ല. അധിക നിരക്ക് ഈടാക്കുന്നത് റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ബസ് യാത്ര നിരക്ക് കമ്മിഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു

യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ സർക്കാർ ബസ് ചാർജ് നിരക്ക് കുറച്ചിരുന്നു. എന്നാൽ ഇതിനെതിരെ സ്വാകാര്യ ബസ് ഉടമകൾ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈകോടതി സിംഗിൾ  സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ  സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി അംഗീകരിച്ചത്