വിശപ്പ് മാറ്റാൻ കേരളം, പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണ കിറ്റ് നൽകും.

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസിലെ 26,27,559 കുട്ടികൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും.

സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണിത്‌‌. രാജ്യത്ത്‌ ഇത്തരം പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. 81.36 കോടി രൂപയാണ്‌ വിനിയോഗിക്കുക. അരിയും പലവ്യഞ്‌ജനങ്ങളും ഉൾപ്പെടുന്ന കിറ്റ്‌ സപ്ലൈകോ തയ്യാറാക്കി ഉടൻ സ്‌കൂളുകളിലെത്തിക്കും.
പദ്ധതിക്ക്‌ 10 ശതമാനം സപ്ലൈകോ കിഴിവ്‌ നൽകും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക്‌ 300 രൂപയുടെയും യുപി വിദ്യാർഥികൾക്ക്‌ 420 രൂപയുടെയും കിറ്റാണ്‌ ലഭിക്കുക. ലഭിക്കുന്ന തീയതി സ്‌കൂൾ അധികൃതർ ഉടൻ അറിയിക്കും.