ഓൺലൈൻ ക്ലാസിൽ പഠിക്കാൻ ടിവിയോ മറ്റ് സൗകര്യങ്ങളോ ഇല്ലേ, വിഷമിക്കേണ്ട സർക്കാരും കെ. എസ്. എഫ് .ഇ -യും ഒപ്പമുണ്ട് | KSFE

ഓൺലൈൻ ക്ലാസിൽ പഠിക്കാൻ ടിവി ഇല്ലാത്ത കുട്ടികൾക്ക് കെഎസ്എഫ്ഇ സൗജന്യമായി ടി വി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരാഴ്ച്ചക്കുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും ടി വി കാണാൻ ഉള്ള സൗകര്യം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

30000 ടിവി വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നുതെന്നും അത് കെഎസ്എഫ്ഇ സംഭാവനയായി നല്കുമെന്നും ഐസക്ക്
പറഞ്ഞു. കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്‌ടോപ്പ് വായ്പായായി നൽകുമെന്നും മന്ത്രി പറഞ്ഞു.