എസ്. എസ്. എൽ.സി -യിൽ ഇക്കുറി മംഗരയ്ക്ക് അഭിമാനിക്കാൻ ഇതാ 'ഇരട്ട മധുരം'...

മംഗരയിലെ ഈ ഇരട്ടകൾക്ക് A+ -ന്റെ ഇരട്ട തിളക്കവും..

ജനിച്ച അന്നുമുതൽ ഒരുമിച്ചാണ് നവീനും നവനീതും, പഠനവും കളിയും എല്ലാം ഒരുമിച്ച് തന്നെ ഇപ്പോഴിതാ എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി സ്‌കൂളിനും നാടിനും ഇരട്ട നേട്ടം നൽകിയിരിക്കുകയാണ്  ഇവർ.

ചപ്പാരപ്പടവ് മംഗരയിലെ  
ബസ് കണ്ടക്റ്ററായ പി പി ദിനേശന്റെയും സുപ്രിയയുടെയും മക്കളായ ഇരുവരും, 
 ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.

പ്രവൃത്തി പരിചയ മേളകളിൽ ഉൾപ്പടെ കലാ കായിക മത്സരങ്ങളിലും ഇരുവരും നേട്ടങ്ങൾ വാരികൂട്ടിയിട്ടുണ്ട്.

ഈ ഇരട്ട നേട്ടത്തിൽ നാടിന്റെയും സുഹൃത്തുക്കളുടെയും  സ്കൂളിന്റെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇരുവരും.