സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണകിറ്റ് ഇന്നുമുതൽ...

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്‌ച മുതൽ. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകൾ റേഷൻകടകളിൽ എത്തിച്ചു. എഎവൈ (മഞ്ഞ) കാർഡുകാർക്കുള്ളവർക്കാണ്‌ വ്യാഴാഴ്‌ച കിറ്റ്‌ വിതരണം തുടങ്ങുന്നത്‌. ‌ ശനിയാഴ്‌ചവരെ കിറ്റ്‌ ലഭിക്കും.

റേഷൻ കാർഡ്‌ നമ്പരിന്റെ അവസാന അക്കം പൂജ്യം, ഒന്ന്‌, രണ്ട്‌ ഉള്ളവർക്കാണ്‌ വ്യാഴാഴ്‌ച കിറ്റ്‌ നൽകുക. വെള്ളിയാഴ്‌ച മൂന്ന്‌, നാല്‌, അഞ്ച്‌ നമ്പർ വരുന്നവർക്കും ശനിയാഴ്‌ച ആറ്‌, ഏഴ്‌, എട്ട്‌, ഒമ്പത്‌ അക്കം അവസാനിക്കുന്നവർക്കും. പിങ്ക്‌ കാർഡുകാർക്ക്‌ 19 മുതൽ 22 വരെ കിറ്റ്‌ വിതരണം. 19ന്‌ പൂജ്യം, ഒന്ന്‌, 20ന്‌ രണ്ട്‌, മൂന്ന്‌, 21ന്‌ നാല്‌, അഞ്ച്‌, ആറ്‌, 22ന്‌ ഏഴ്‌, എട്ട്‌, ഒമ്പത്‌ എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്‌. തുടർന്ന്‌ നീല, വെള്ള കാർഡുകാർക്കും കിറ്റ്‌ നൽകും.

റേഷൻകടകൾക്ക്‌ ഒരു കിറ്റിന്‌ ഏഴ്‌ രൂപവീതം വിതരണച്ചെലവായി നൽകും. ഇ പോസ്‌ മെഷീനിലെ ഇന്റർനെറ്റ്‌ തകരാറുകൾ പരിഹരിക്കുമെന്ന്‌ ഭക്ഷ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.