രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ നിറവിൽ, ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു, വായനക്കാർക്ക് 'മലയോരം ന്യൂസിന്റെ' സ്വാതന്ത്ര്യ ദിനാശംസകൾ...

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്.
രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. ഇ​തി​നു ശേ​ഷം അ​ദ്ദേ​ഹം സൈ​ന്യം ന​ല്‍​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും സ്വീ​ക​രി​ച്ചു. മേ​ജ​ര്‍ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ല്‍​കി​യ​ത്

    Delhi: Prime Minister Narendra Modi unfurls the National Flag at the ramparts of the Red Fort on #IndependenceDay today.

    The PM is being assisted by Major Shweta Pandey in unfurling the National Flag. pic.twitter.com/qXs19V1GUi

    — ANI (@ANI) August 15, 2020

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറിൽ താഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ത്രമോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.