ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Pay TM ആപ്പിനെ നീക്കം ചെയ്തു

ന്യൂഡൽഹി : പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിൻ്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടർച്ചയായി ലംഘിച്ചതിനെ തുടർന്നുള്ള നടപടിയായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പേ ടിഎമ്മിൻ്റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇതുവരെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടില്ല.

അതേ സമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉതകുന്ന ആപ്പുകളെയും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്ന ഗൂഗിളിന്‍റെ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.