ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഇതാണ് : 10.10.2020

ചില ദിവസങ്ങൾ അന്നത്തെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമാകും, എന്നാൽ ദിവസങ്ങളുടെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമാകുന്ന ചുരുക്കം ദിനങ്ങളെ ഉണ്ടാകൂ, ഇന്ന് അത്തരത്തിൽ ഒരു ദിവസമാണ്. ഒക്റ്റോബർ 10, 2020 എന്നത് അക്കങ്ങളിൽ എഴുത്തുമ്പോഴാണ് ഈ പ്രത്യേകത ഉണ്ടാകുന്നത്. 10.10.2020.
ദിവസങ്ങളിലെ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ ജീവിതത്തിലെ പല ദിവസങ്ങളും വർഷങ്ങൾക്കു മുൻപേ തന്നെ ഈ ദിവസത്തിലേക്ക് ആയി മാറ്റി വച്ചിട്ടുണ്ടാകും. വിവാഹവും പുതിയ സംരംഭങ്ങളും ഒക്കെ ഇങ്ങനെ ഇന്നത്തെ ദിവസത്തിലേക്കായി മാറ്റിവച്ചിട്ടുള്ളവർ ഉണ്ട്.
എന്നിരുന്നാലും ഗണിതപരമായി എഴുതുമ്പോൾ ഉണ്ടാകുന്ന ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഏറെ കൗതുകമുണർത്തുന്ന ഒന്നു തന്നെയാണ്.

അതോടൊപ്പം ഇന്ന് (10 ഒക്റ്റോബർ 2020) ലോക മാനസിക ആരോഗ്യ ദിനമായും ആചാരിക്കുന്നു.