ലോകത്തിന് മുൻപിൽ ഇതാ മറ്റൊരു കേരളാ മോഡൽ, ₹20 രൂപയ്ക്ക് ഉച്ചയൂൺ നൽകാൻ 'വിശപ്പ് രഹിത കേരളം' പദ്ധതിയിൽ 749 ഹോട്ടലുകൾ..

കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കാൻ സർക്കാർ പ്രഖ്യാപിച്ച 1000 ഹോട്ടലുകളിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ തുറന്നു പ്രവർത്തനമാരംഭിച്ചു. 'വിശപ്പ് രഹിത കേരളം' പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന 'ജനകീയ ഹോട്ടലുകൾ' വിജയകരമായി മുന്നോട്ടു പോകുന്നത്.