ജ്ഞാനപീഠ ജേതാവ് മലയാളികളുടെ പ്രിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു...


മലയാളികളുടെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു ജ്ഞാനപീഠം പുരസ്കാരം, പത്മശ്രീ പുരസ്കാരം, എ‍ഴുത്തച്ഛന്‍ പുരസ്കാരം, ഓടക്കു‍ഴല്‍ പുരസ്കാരങ്ങള്‍ എന്നിവയും കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും അദ്ദേഹത്തെ തേയിടെത്തിയിട്ടുണ്ട്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള കവിതയ്ക്ക് ആധുനികതയുടെ ദിശാബോധം നല്‍കിയ കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി.

അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ.

1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കവിയായിരുന്നു അക്കിത്തം.

കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി.

ജ്ഞാനപീഢം പുരസ്കാരം ഉള്‍പ്പെടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.