കോന്നിയിൽ ജില്ലാപ്പഞ്ചായത്തിലേക്ക് മോഡി മത്സരിക്കും...

ജില്ലാ പഞ്ചായത്ത്‌ മലയാലപ്പുഴ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ജിജോ മോഡിയും പത്തനംതിട്ട നഗരസഭ നാലാം വാർഡ്‌ സ്ഥാനാർഥി ആർ ഹരീഷും (ഫയൽ ചിത്രം)

കോന്നി : ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ സ്ഥാനാർത്ഥി  ജിജോ മോഡി(31) പേരുകൊണ്ട് വ്യത്യസ്തനാവുകയാണ്. ഏൽക്കുന്ന ചുമതലകളെല്ലാം  മോഡിയാക്കിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. അട്ടച്ചാക്കൽ മോഡിയിൽ ജോർജ് മോഡിയുടെയും ഓമന ജോർജിന്റെയും മുത്ത മകനാണ്‌.  കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്,ഡിവൈഎഫ്ഐ ബ്ലോക്ക്‌ ജോയിന്റ്‌ സെക്രട്ടറി, മാധ്യമ പ്രവർത്തകൻ, പത്തനംതിട്ട പ്രസ്‌ ക്ലബ് ഭരണ സമതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം കോന്നിതാഴം ലോക്കൽ സെക്രട്ടറി, കോന്നി ഫിനാൻഷ്യൽ മാർക്കറ്റിങ്‌ സൊസൈറ്റി ഭരണ സമതിഅംഗം എന്നീ ചുമതലകൾ  വഹിക്കുന്നു. 
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി പ്രവർത്തിച്ച ഘട്ടത്തിൽ രക്തദാനസേനയിലൂടെ നിരവധിയാളുകൾക്ക് രക്തം നൽകാൻ നേതൃത്വം നൽകി. ലോക് ഡൗണിൽ ജനങ്ങളെ സഹായിക്കാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ പ്രധാന വളണ്ടിയറായിരുന്നു. മൈക്രോ ഗ്രീൻ കൃഷി ചെയ്ത് പ്രദേശത്തെ വീടുകളിൽ എത്തിച്ചു നൽകിയത് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.ലോക്കൽ കമ്മറ്റി ഓഫീസ് ഉൾപ്പെടെ 10 വീടുകളിലായാണ് കൃഷി നടന്നത്.
നിറം ടോക്ക് ഷോയും സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി സംഘടിപ്പിച്ച ടോക്ക് ഷോ മുഖ്യമന്ത്രിയുടെ അടക്കം പ്രശംസ പിടിച്ചു പറ്റി. ഭാര്യ:-മോനിഷ. മക്കൾ-:സൈനിക, നൈനിക.