കോവിഡ് - 19 : സ്‌കൂളുകൾ തുറക്കുന്നതിലുള്ള തീരുമാനം ഇന്ന്.

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാകും തീരുമാനം.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അടുത്തമാസം ആദ്യം SSLC, പ്സസ്ടു ക്ലാസുകൾ ആരംഭിക്കാനാണ് ആലോചന.

സ്കൂൾ തുറന്നാൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾക്കും രൂപം നൽകും. മറ്റ് ക്ലാസുകൾ തുറക്കുന്നതിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല.