ഐടിഐ പഠിച്ചിറങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ തൊഴില്‍ മേള ഫെബ്രുവരി 24 -ന്

 


സര്‍ക്കാര്‍ - സ്വകാര്യ ഐടിഐ- കളില്‍ നിന്നും പഠനംപൂര്‍ത്തിയാക്കിയവര്‍ക്ക്തൊഴില്‍ മേള സ്പെക്ട്രം 2021 എന്ന പേരില്‍ കാസര്‍ഗോഡ്‌ ഗവര്‍ന്മെന്റ് ഐടിഐ -യില്‍ വച്ച് 2021 ഫെബ്രുവരി 24-ന് നടക്കുന്നു. എല്ലാ ട്രേഡില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്‌ഷ്യം.

കേരള സര്‍ക്കാര്‍ വ്യവസായ തൊഴില്‍ പരിശീലന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുകയും വൈധ്യഗ്ദ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9496 140 010, 0499 4256 440