ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും,വീട്ടമ്മമാർക്ക് പെൻഷൻ : എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി.



തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥ വിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ്. കാർഷിക മേഖലയിൽ വരുമാനം അമ്പത് ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.

ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാരർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

40 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കും
ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപായായി വർധിപ്പിക്കും
വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും
കാർഷിക വരുമാനം 50 ശതമാനമാനം ഉയർത്തും
അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കുന്നിതിന് നിർദേശങ്ങൾ
സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയർത്തും
60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏർപ്പെടുത്തും
ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നൽകും
പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയാക്കി വർധിപ്പിക്കും.