സജി കുറ്റ്യാനിമറ്റം പത്രിക നല്‍കി.

 
ഇരിക്കൂര്‍

ഇരിക്കൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഉപവരണാധികാരി ഇരിക്കൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ആര്‍ അബു മുമ്പാകെയാണ് പത്രിക നല്‍കിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി ജോസ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി വി ഗോപിനാഥ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നോമിനേഷന് മുന്നോടിയായി ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേത്റ്ത്വത്തില്‍ ഇരികൂറില്‍ റോഡ് ഷോ നടത്തി. നാസിക്ക് ബാന്റ് സംഘത്തിന്റെ അകമ്പടിയോട് കൂടിയുള്ള വര്‍ണ്ണ ശബളമായ റോദ് ഷോ ഇരിക്കൂര്‍ പഴയ പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി കെ മധുസൂദനന്‍, ഐഎന്‍എല്‍ മണ്ഡലം പ്രസിഡന്റ് മടവൂര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ റോഡ് ഷോക്ക് നെത്റ്ത്വം നല്‍കി. 

                 നാമനിര്‍ദ്ദേശം നല്‍കി പുറത്തിറങ്ങിയ സജി കുറ്റ്യാനിമറ്റത്തെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.