വിവാഹവും ഗൃഹപ്രവേശവും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സർക്കാർ അറിയിപ്പ്.


കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 75 ഉം തുറസായ സ്ഥലത്തെ പരിപാടിയില്‍ 150 ഉം പേര്‍ക്ക് പങ്കെടുക്കാം.