ഡിവൈഎഫ്‌ഐ നേതാവിനെതിരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്. | Acid Attack

ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം.

ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.