മഞ്ഞള്‍ വിത്ത് വിതരണം ചെയ്യുന്നു | Local Updates


തളിപ്പറമ്പ് : കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ഫാമില്‍ നിന്നും അത്യുല്‍പാദന ശേഷിയുള്ള നല്ലയിനം മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാല് മണിവരെയുള്ള സമയത്ത് ഫാമുമായി ബന്ധപ്പെടുക. ഫോണ്‍: 04602227287.