ലോക്ക്ഡൗണിൽ വിശന്നിരിക്കേണ്ട, 20 രൂപയ്ക്ക് ഭക്ഷണവുമായി കേരള സർക്കാരും കുടുംബശ്രീയും., കണ്ണൂർ ജില്ലയിൽ ഭക്ഷണത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ ഇതാണ്....

ലോക്ക്ഡൗണിൽ ആരുടെയും വയറെരിയാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ 'വിശപ്പ് രഹിത കേരളം' പദ്ധതിയിൽ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന സംവിധാനം കുടുംബശ്രീയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വിപുലികരിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആണ് ഭക്ഷണ വിതരണം നടത്തുന്നത്. 20 രൂപ വിലയുള്ള ഭക്ഷണ പൊതി വീടുകളിലേക്ക് ഹോം ഡെലിവറിയായി ലഭ്യമാകുമ്പോൾ 5 രൂപ മാത്രം അധികം നൽകി 25 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുവാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്നായ വിശപ്പുരഹിത കേരളം പദ്ധതി കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തന്നെ ദേശീയ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതും വിജയകരമായി നടപ്പിലാക്കിയതും ആണ്. കഴിഞ്ഞ ലോക്ക് ഡൗണിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്കും, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവർക്കും ഭക്ഷണം ലഭ്യമാക്കാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു
 കൂടാതെ തെരുവിലെ നായകൾക്കും, ക്ഷേത്രങ്ങളുടെ ബന്ധപ്പെട്ട കാവുകളിലെ മൃഗങ്ങൾക്കും ആനകൾക്കും ഭക്ഷണം നൽകിയിരുന്നു.
ഇത്തവണയും കൂടുതൽ കാര്യക്ഷമമായി ഭക്ഷണ വിതരണം നടത്തുന്നതിനായാണ് സർക്കാർ ശ്രദ്ധ നൽകിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവയാണ്.

(അതാത് നമ്പറിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് ഡയൽ ആകുന്നതാണ്...)

പയ്യന്നൂർ : 9496 167 438
തളിപ്പറമ്പ് : 8075 867 502
കണ്ണൂർ : 8606 386 287
എടക്കാട് : 9497 406 360
തലശ്ശേരി : 9539 420 720
കൂത്തുപറമ്പ് : 9946 345 444
കല്ല്യാശ്ശേരി : 9656 637 137
ഇരിക്കൂർ : 7558 067 808
ഇരിട്ടി : 9496 120 102
പേരാവൂർ : 8606 272 922
പാനൂർ : 9539 996 705