സിപിഐ എം ബ്രാഞ്ച് ഓഫീസും പാർടി പ്രവർത്തകരെയും ചുട്ട് കരിക്കുമെന്ന് ഫൈസ് ബുക്കിൽ ആർഎസ്എസുകാരന്റെ കൊലവിളി: പൊലീസ്ൽ പരാതി നൽകി.

 നടുവില്‍


സിപിഐ എം ഉത്തൂർ ബ്രാഞ്ച് ഓഫീസ് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും അതിലുള്ള കമ്മ്യൂണിസ്റ്റുകാരെ വെണ്ണീറാകുമെന്നും കൊലവിളി നടത്തി ആർഎസ്എസ് പ്രവർത്തകന്റെ ഫൈസ് ബുക്ക് പോസ്റ്റ്. നടുവിൽ ഉത്തൂരിലുള്ള പ്രാൻ മിഥുന്‍ (22) ആണ് മിഥുന്‍ നടുവില്‍ എന്ന എഫ്ബി പ്രൊഫൈലില്‍ നിന്നും പ്രകോപനപരമായ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആർഎസ്എസിന് ഭരണമില്ലെങ്കിലും കരുത്തുണ്ട്. ഞങ്ങൾ പലരെയും കൊന്ന് തള്ളീട്ടുമുണ്ട്, അതു കൊണ്ട് ആർഎസ്എസിന് നേരെവന്നാൽ കുടുംബത്തിൽ ശവം പോലും കാണിക്കാൻ കിട്ടില്ല എന്നും പോസ്റ്റിൽ പായുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സിപിഐ എം ഉത്തൂർ ബ്രാഞ്ച് സെക്രട്ടറി എം ഡി സജി കുടിയാന്മല പൊലീസിൽ പരതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.