മലയോര ജനതയ്ക്ക് ആശ്വാസമായി കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒടുവള്ളി CHC -യിൽ പ്രവർത്തനം ആരംഭിച്ചു.

കോവിഡ്-19 പോസിറ്റീവ് കേസുകൾ  ക്രമതീതമായി ഉയരുന്ന സാഹചര്യത്തിൽ ഒടുവള്ളി CHC -യിൽ കോവിഡ് സെക്കന്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫ്‌ കൗൺസിലിന്റെയും സന്നദ്ധ സേവ വോളണ്ടിയേഴ്സിന്റയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ  കോവിഡ്-19 സെക്കന്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ 25 കിടക്കയോട് കൂടി രണ്ട് വാർഡുകളായി നിർമ്മിച്ച CSLTC ഇന്ന് നിയുക്ത തളിപ്പറമ്പ് നിയോജക മണ്ഡലം MLA ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു.