ലോക്ക്ഡൗൺ പ്രഖാപിച്ചു, നാം പരിഭ്രമിക്കേണ്ടതുണ്ടോ ? എന്തൊക്കെ മുൻകരുതൽ ചെയ്യണം. ഈ ലേഖനം വായിക്കാതെ പോകരുത്...

കോവിഡ്  19 -ന്റെ ഒന്നാം തരംഗത്തിലാണ് നാം ആദ്യമായി ലോക്ക് ഡൗൺ എന്ന് കേട്ടതും അനുഭവിച്ചതും.
ആദ്യം കേരളവും പിന്നീട് രാജ്യമൊട്ടാകെയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രഖ്യാപനം വളരെ പെട്ടെന്ന് ആയതിനാൽ ഒന്നിനും ഉള്ള മുന്നൊരുക്കം ഉണ്ടായില്ല എന്നത് പല കോണുകളിൽ നിന്നും ഉയർന്നുവന്ന കാര്യങ്ങൾ ആണ്.
പക്ഷെ ഈ രണ്ടാം തരംഗത്തിൽ ലോക്ക് ഡൗൺ നാം മുൻപേ പ്രതീക്ഷിച്ചാണ്.

ഇനി രണ്ടാം തരംഗത്തിലെ അടച്ചു പൂട്ടലിൽ നാം എങ്ങനെ മുൻകരുതലോടെയിരിക്കണം എന്നു നോക്കാം.

പരിഭ്രാന്തരാവരുത്
പ്രധാന കാര്യം അതാണ്. ലോക്ക്ഡൗൺ എന്നു കേട്ട ഉടനെ പരിഭ്രാന്തരാവേണ്ട കാര്യമില്ല, ജാഗ്രതയോടെ കൈകാര്യം ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്.
വീട്ടുകാരോട്, സുഹൃത്തുക്കളോട്, സഹ പ്രവർത്തകരോട്, തൊഴിലാളികളോട്, വിദ്യാർത്ഥികളോട് ഒക്കെ പരിഭ്രാന്തരാവാതെ ജാഗ്രതയോടെയിരിക്കാൻ പറയുക.

ശേഖരിച്ചു വെക്കാൻ നെട്ടോട്ടമോടേണ്ട..!
അതേ, അടുത്ത ഓട്ടം സാധനം ശേഖരിച്ചു വെക്കുവാൻ ആയിരിക്കും.
അത്യാവശ്യത്തിനുള്ളത് കുറച്ചധികം വാങ്ങി വെക്കാൻ ഉള്ള പരക്കം പാച്ചിലിൽ ഒരുപക്ഷേ കോവിഡ് വൈറസ് നമ്മിലേക്കും പകരം. അതുകൊണ്ട് തിടുക്കം കൂട്ടേണ്ട, അവശ്യ വസ്തുക്കൾ ലഭ്യമാക്കുവാനായി സംസ്ഥാന സർക്കാർ പല സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ മരുന്ന് എന്നിവ നമ്മുടെ വീട്ടുപടിക്കലേക്ക് എത്തിക്കാൻ പ്രളയ കാലം മുതൽ കേരള സർക്കാർ നേതൃത്വം നൽകുന്ന പരിശീലനം ലഭിച്ച വളണ്ടിയർ സേവനം ലഭ്യമാകുന്നതാണ്. കൂടാതെ പ്രാദേശിക തലത്തിലും, പഞ്ചായത്ത് തലത്തിലും സന്നദ്ധ സേന വളണ്ടിയർമാർ അവശ്യ വസ്തുക്കൾ വീട്ടുപടിക്കലേക്ക് ലഭ്യമാക്കുവാൻ മുന്നിലുണ്ടാവും.

അവശ്യവസ്തുക്കൾക്ക് നിയന്ത്രണമുണ്ടാകില്ല.
ആരോഗ്യ - ഭക്ഷ്യ സേവനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല, അവ ലഭ്യമാക്കാൻ സന്നദ്ധ സേന, പോലീസ് സേവനങ്ങൾ ഉപയോഗിക്കാം.

വീട്ടിലിരിക്കുമ്പോൾ
വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ നല്ല അവസരമാണ് കൈവരുന്നത്, കൂടാതെ പച്ചക്കറി കൃഷി, പരിസര ശുചീകരണം തുടങ്ങിയവ ഈ സമയം ഉപയോഗിച്ചു ചെയ്യാവുന്നതാണ്.
വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുവാൻ സർക്കാർ - സ്വകാര്യ കമ്പനികൾ നിർദ്ദേശിച്ചിരിക്കും. 
നിങ്ങളുടെ ഹോബികൾ വീട്ടിനുള്ളിൽ നിന്നും ചെയ്യുവാൻ ശ്രമിക്കാവുന്നതാണ്, ബോട്ടിൽ ആർട്ട്, പാചക പരീക്ഷണം തുടങ്ങിയവ നാം കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് പരീക്ഷിച്ചവ തന്നെയാണ്.
കൂടാതെ മാനസിക ശാരീരിക ഉല്ലാസങ്ങൾക്ക് ആവശ്യമായ കാര്യങ്ങളും വ്യായാമവും മുടക്കരുത്. 

ഈ കാലം മാറും. കാലക്കേടുകൾ കഥയാവും...