കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (18 ജൂൺ 2021) 11,361 പേര്‍ക്ക് പോസിറ്റിവ്; ടിപിആര്‍ 30ന് മുകളിൽ 16 തദ്ദേശ സ്ഥാപനങ്ങൾ...

തിരുവനന്തപുരം : കേരളത്തില്‍ 11,361 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 11,833 ആയി. ചികിത്സയിലായിരുന്ന 12,147 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ
തിരുവനന്തപുരം 1550
കൊല്ലം 1422
എറണാകുളം 1315
മലപ്പുറം 1039
പാലക്കാട് 1020
തൃശൂര്‍ 972
കോഴിക്കോട് 919
ആലപ്പുഴ 895
കോട്ടയം 505
കണ്ണൂര്‍ 429
പത്തനംതിട്ട 405
കാസർകോട് 373
ഇടുക്കി 311
വയനാട് 206

നെഗറ്റീവായവർ
തിരുവനന്തപുരം 1581
കൊല്ലം 1318
പത്തനംതിട്ട 259
ആലപ്പുഴ 1183
കോട്ടയം 597‌
ഇടുക്കി 422
എറണാകുളം 1533
തൃശൂര്‍ 1084
പാലക്കാട് 1505
മലപ്പുറം 1014
കോഴിക്കോട് 671
വയനാട് 166
കണ്ണൂര്‍ 411
കാസർകോട് 403

രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003, പാലക്കാട് 715, തൃശൂര്‍ 967, കോഴിക്കോട് 908, ആലപ്പുഴ 883, കോട്ടയം 484, കണ്ണൂര്‍ 389, പത്തനംതിട്ട 396, കാസർകോട് 366, ഇടുക്കി 289, വയനാട് 191 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 10, കൊല്ലം 8, വയനാട് 7, എറണാകുളം, പാലക്കാട്, കാസർകോട് 5 വീതം, പത്തനംതിട്ട 3, ആലപ്പുഴ, കോട്ടയം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം. ഇതോടെ 1,07,682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,65,354 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,69,522 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,617 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 27,905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2335 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 8ന് മുകളിലുള്ള 178, ടിപിആര്‍ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്ഥാനമാക്കി പരിശോധന വര്‍ധിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര, പാലക്കാട് ജില്ലയിലെ നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസർകോട് ജില്ലയിലെ ബേഡഡുക്ക, മധൂര്‍ എന്നീ പ്രദേശങ്ങളാണ് ടിപിആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.