കുറഞ്ഞ ദൈർഘ്യ ത്തിൽ ജനസൗഹാർദ്ദ ബജറ്റ് : ആരോഗ്യ മേഖലയ്ക്ക് പ്രാമുഖ്യം.

പൂര്‍ണ്ണമായും ജനസൗഹൃദപരവും മഹാമാരിക്കാലത്ത് അധിക നികുതി ബാധ്യതകളില്ലാത്തതുമായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.

കൊവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് അവതരിപ്പിച്ച ബജറ്റ് ഇന്നത്തെ സാഹചര്യത്തെ നേരിടാനുതകുന്നതാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റമില്ലാതെയാണ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.