കാസർകോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു...

കാസർകോഡ്, നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതകചോർച്ച ഇല്ല. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഗ്യാസ് ടാങ്കർ ഇളകി തെറിച്ചു പോയിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്..