ജാഗ്രത!, കോവിഡ് സർട്ടിഫിക്കേറ്റിലും വ്യാജന്മാർ, 200 രൂപ നൽകിയാൽ RTPCR സർട്ടിഫിക്കേറ്റ്.

200 രൂപയ്ക്ക് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്റര്‍നെറ്റ് കഫേ. മാനന്തവാടിയില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ ഇന്റര്‍നെറ്റ് കഫേയില്‍ പോലീസ് റെയ്ഡ് നടത്തി. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയത്.

വയനാട് എസ് പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്ന വ്യാജേന കഫേയില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കൈയോടെ പിടികൂടിയത്.

പാര്‍ക്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്കോം ഇന്റര്‍നെറ്റ് ഡിജിറ്റല്‍ സ്റ്റുഡിയോയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാര്‍ കോഡ് അടക്കം നിര്‍മിച്ച ഒരു ആര്‍ടിപിസിആര്‍ റിസള്‍ട്ടിന് 200 രൂപയായിരുന്നു ഈടാക്കിയിരുന്നത്.