ICSE, ISC പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.

ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.98 ശതമാനമാണ് വിജയം. ഐ.എസ്.സി 12-ാം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 99.76. http://cisce.org , http://results.cisce.org എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാനാകും.

വിദ്യാര്‍ഥികളുടെ ഐ.ഡി. കോഡ് ഉപയോഗിച്ച് എസ്.എം.എസ് വഴിയും ഫലം ലഭ്യമാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ നടത്തിയിരുന്നില്ല.

ഇന്റേണല്‍ അസെസ്‌മെന്റ് വഴിയാണ് വിദ്യാര്‍ഥികളുടെ ഫലം തയ്യാറാക്കിയത്. പരീക്ഷാഫലത്തില്‍ പരാതിയുണ്ടെങ്കില്‍ അപേക്ഷ തയ്യാറാക്കി സ്‌കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്‌കൂളുകള്‍ വിലയിരുത്തിയ ശേഷം സാധുവായവ മാത്രം സി.ഐ.എസ്.സി.ഇയ്ക്ക് സമര്‍പ്പിക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

സി. ബി. എസ്. ഇ പരീക്ഷ ഫലവും വൈകാതെ പ്രസിദ്ധീകരിക്കും.. അന്തിമ ടാബുലേഷന്‍ ജോലികള്‍ ജൂലൈ 22ല്‍നിന്ന് 25 വരെ നീട്ടിയിട്ടുണ്ട്. ജൂലൈ 31 നകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ബോര്‍ഡ് സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിട്ടുള്ളത്.