കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭ്യമായി തുടങ്ങി. എളുപ്പത്തിൽ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള മാർഗ്ഗം ഇതാ :

കോളേജ്‌ വിദ്യാർഥികൾക്ക്‌ വാക്സിൻ നൽകിത്തുടങ്ങി. വിദ്യാർഥികൾ കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം https://covid19.kerala. gov.in/vaccine/ എന്ന സൈറ്റിൽ സ്റ്റുഡന്റ്‌സ് ഓപ്ഷൻ തെരഞ്ഞെടുത്ത്‌ കോളേജ്‌ തിരിച്ചറിയൽ കാർഡ് അപ്‌ലോഡ് ചെയ്യണം. അപ്രൂവാകുമ്പോൾ  സ്ഥലവും സമയവും അറിയിക്കും. കോവിൻ സൈറ്റിൽനിന്ന് ലഭിക്കുന്ന പന്ത്രണ്ടക്ക റഫറൻസ്‌ ഐഡി രണ്ടാമത്തെ സൈറ്റിലും കൊടുക്കണം. വിദ്യാർഥികൾക്ക്‌ വാക്‌സിൻ നൽകി കോളേജ്‌ തുറക്കുമെന്ന്‌ മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.