RBI -യുടെ പുതിയ നിയമങ്ങൾ അറിഞ്ഞില്ലേ ?? ചെക്ക് ഇടപാടുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും...

പുതിയ RBI നിയമങ്ങൾ പ്രകാരം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബള്‍ക്ക് പേയ്മെന്റ് സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നു മുതലാണ് എല്ലാ ദിവസവും ലഭ്യമായി തുടങ്ങിയത്. ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു നേര്തതേ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കിയത്. ശമ്പളം, സബ്സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനാണ് പ്രധാനമായും എൻഎസിഎച്ച് സംവിധാനം ഉപയോഗിച്ചിരുന്നത്.

എന്താണ് എൻഎസിഎച്ച്

ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ഗവൺമെന്റുകൾ എന്നിവയ്‌ക്കായുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സംരംഭമാണ് എൻഎസിഎച്ച്. 2016 മെയ് 1-നാണ് ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം മാറി എൻ എ സി എച്ച് നിലവിൽ വന്നത്. ആവർത്തിക്കുന്നതും ആനുകാലിക സ്വഭാവമുള്ളതുമായ ഇന്റർബാങ്ക്, ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനാണ് എൻ.എ.സി.എച്ച് ഉപയോഗിക്കുന്നത്. ഡിവിഡന്റ്, ശമ്പളം, പെൻഷൻ മുതലായ ബൾക്ക് പേയ്മെന്റുകൾ നടത്തുന്നതിനും മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ സംവിധാനങ്ങളും എൻഎസിഎച്ചിൽ പ്രവർത്തിക്കുന്നത്. കേന്ദ്രീകൃത സംവിധാനമാണ്നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH).രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഒന്നിലധികം ഇസിഎസ് സംവിധാനങ്ങൾ ഏകീകരിക്കാനും മാർഗനിർദ്ദേശങ്ങളും നടത്തിപ്പുകളും സമന്വയിപ്പിക്കുന്നതിനും പ്രാദേശിക തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ചട്ടക്കൂടാണിത്.

പുതിയ മാറ്റങ്ങളിൽ എന്തുകൊണ്ട് കൂടുതൽ ശ്രദ്ധ പുലർത്തണം

പുതിയ നിയമം അനുസരിച്ച് എൻഎസിഎച്ച് എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്നതോടെ ചെക്ക് മുഖേനയുള്ള ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെല്ലുത്തേണ്ടി വരും. കാരണം അവധി ദിവസങ്ങളിൽ പോലും ചെക്ക് ക്ലിയറൻസ് നടക്കും. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ആവശ്യത്തിനുള്ള തുക ഉണ്ടെന്ന് ഉഭോക്താക്കൾ ഉറപ്പാക്കണം. പ്രത്യേകിച്ച് പണമടയ്ക്കുന്നതിന് ചെക്കുകൾ ഒരുമിച്ച് നിക്ഷേപിക്കുന്ന അവസരങ്ങളിൽ.ചെക്ക് ബൗൺസ് ആകുന്ന സാഹചര്യം ഉണ്ടായാൽ വലിയ പിഴ ഒടുക്കേണ്ടി വരും.

കൊവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ സബ്‌സിഡികൾ സുതാര്യമായും സമയബന്ധിതമായും ജനങ്ങളിലേക്ക് കൈമാറുന്നതിന് എൻഎസിഎച്ച് ഏറെ സഹായകരമാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയിലെ ഏറ്റവും പ്രമുഖവും സ്വീകാര്യവുമായ രീതിയാണിത്.

മ്യൂച്ചൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ എൻഎസിഎച്ചിലേക്ക് മാറ്റിയതോടെ എസ് ഐ പി രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തേ ഇതിനായി ആഴ്ചകളോളം സമയം എടുത്തിരുന്നു. ചെറു ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ എഎൻസിഎച്ച് എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കുന്നതോടെയാണ് ഇപ്പോൾ ഈ നടപടികളു വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായത്.