പുതു തലമുറക്ക് വഴികാട്ടാന്‍ മനുഷ്യ അധ്യാപകരേക്കാളും പവര്‍ ഉള്ള ഐറിസ് ടീച്ചര്‍ #AI_Teacher

 നമ്മുടെ വിദ്യാലയങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകള്‍ സജീകരിച്ചിട്ട് ഏറെ നാളുകളായിട്ടും അതില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു മുതല്കൂട്ടാവുകയാണ് ഇപ്പോള്‍ ഒരു റോബോടിക് ടീച്ചര്‍. 

എങ്ങനെയെന്നല്ലെ ? ഇനി പഠിപ്പിക്കാനും , സംശയം ലഘൂകരിക്കാനും എ ഐ സാങ്കേതികവിദ്യയിലൂടെ അധ്യാപന മേഖലയിലെക്കായി യാതാര്‍ത്ഥ്യമാക്കിയ ഒരു റോബോര്‍ട്ട് ടീച്ചര്‍ ഉണ്ട് ; പേര് ഐറിസ് . ഇന്ത്യയില്‍ ആദ്യമായാണ് എ ഐ സാങ്കേതികവിദ്യയില്‍ അതിഷ്ടടിതമായ ഒരു റോബോര്‍ട്ടിക് ടീച്ചറെ രൂപപ്പെടുത്തുന്നത്. 

 

ഐറിസ് ടീച്ചറുടെ പ്രവർത്തനം ഇത്തരത്തിൽ?

ഹ്യൂമനോയ്‌ഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജിൻസ്സിലാണ് ഈ റോബോർട്ടിക് ടീച്ചർ പ്രവർത്തിക്കുന്നത്. ശബ്ദം ഇൻപുട്ടായി നൽകി പ്രൊസ്സസ് ചെയ്ത് ഗൂഗിൾ കൺവേർഷനിലൂടെ ഓഡിയോ ആക്കി മാറ്റുന്നു. വിദ്യാർത്ഥികളുമായി സംവദിക്കാൻ ഇവയ്ക്ക് സ്‌പീക്കർ സംവിധാനമുണ്ട്. ബ്ലൂടൂത്ത് വഴിയാണ് ഐറിസിൻ്റെ ചലനനിയന്ത്രണം. വീൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇവയ്ക്ക് ഇഷ്ട്ടാനുസരണം നീങ്ങാനാകും. കഴുത്തു ചലിപ്പിക്കാനും, ഹസ്തദാനം ചെയ്യാനും എ.ഐ ടീച്ചറിന് കഴിവുണ്ട്. ഇവയ്ക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി തുടങ്ങീ മൂന്ന് ഭാഷകളിൽ ആശയവിനിമയം നടത്താനും, വോയിസ് ടെക്സ്റ്റുകളി ലേക്കും, ടെക്സ്റ്റുകൾ വോയ്‌സിലേക്കും പരിവർത്തനം ചെയ്യാനും സാധിക്കും. ഒരു ഇന്റൽ പ്രോസസ്സറും, ഒരു കോർ പ്രോസസ്സറും കൊണ്ടാണ് ഇവ സജ്ജീ കരിച്ചിരിക്കുന്നത്.

നഴ്‌സറി ക്ലാസ്സ് മുതൽ പ്ലസ് ടു ക്ലാസുകൾ വരെ യുള്ള വിഷയങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാനും, ഏഴടി വരെയുള്ള മനുഷ്യ സാന്നിധ്യം തിരിച്ചറിയാനും ഇവയ്ക്കാകും. ഐറിസിന്റെ ആശയ വിനിമയം 20 ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഏകദേശം ഒരു ലക്ഷത്തിനടുത്താണ് ഇവയുടെ നിർമ്മാണചെലവ്.

വിദ്യാഭ്യാസ മേഖലയിൽ ഇവയുടെ പങ്ക്?

മാനുഷിക വൈദഗ്‌ധ്യത്തിൽ പിറന്ന ഇത്തരം സാങ്കേതികവിദ്യകൾ പുതിയ തലമുറകളുടെ വളർച്ച യ്ക്ക് അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലയിൽ ഐറിസിന് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന്  തന്നെയാണ് വിദഗ്‌ധർ വിലയിരുത്തുന്നതും.

വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിതീ ആയോഗിൻ്റെ ATL പ്രോജെക്ടിന്റെ കീഴിലാണ് ഐറിസിൻ്റെ നിർമ്മാണം. പരിശീലിപ്പിച്ച ഡേറ്റയെ അടിസ്ഥാനമാക്കി നിലവാരമേറിയ ചിത്രങ്ങളും, ടെക്സ്റ്റുകളും സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിക്കും. ചോദ്യങ്ങൾക്കുള്ള ഉത്തരം ചുരുക്കി 40 വാക്കുകളിലായി അവതരിപ്പിക്കാനും ഇവ പ്രാപ്‌തമാണ്.

ഒത്തിരി സമയമെടുത്തു പഠിപ്പിക്കുന്ന പാഠപുസ് തകം അനായാസം കൈകാര്യം ചെയ്യാനും, അവരുടെ സംശയങ്ങൾക്ക് ഉടനടി ഫീഡ്‌ബാക്ക് നൽകാനും സാധിക്കുന്നതിനാൽ ഇവ കുട്ടികൾക്ക് കൂടുതൽ ഗുണകരമാകുന്നു. എഐ അധ്യാപികയുടെ വരവിന്റെ ലക്ഷ്യം മാനുഷിക അധ്യാപകരെ മാറ്റി നിർത്തു ക എന്നതല്ല മറിച്ച് അധ്യാപകർക്ക് ഒരു സഹായിയായി വർത്തിക്കുക എന്നത് കൂടിയാണ്.

ഐറിസിന്റെ പോരായ്മ‌കൾ?

ഒരു അധ്യാപിക പാഠപുസ്‌തകം പഠിപ്പിക്കുക എന്നതിനപ്പുറത്തേക്ക് കുട്ടികളിൽ ചെലുത്തുന്ന സ്വാധീനമെന്നത് വളരെ വലുതാണ്. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരെ പ്രചോദിപ്പിച്ചു മികവിലേക്ക് കൊണ്ടുവരാൻ ഐറിസ്സിന് സാധിക്കില്ലെന്നതാണ് പ്രധാന പോരായ്‌മ. മാത്രമല്ല മാനുഷിക അധ്യാപകരെ പോലെ കുട്ടികളെ വിലയിരുത്താനോ, അവരിൽ ഒരു സംസ്‌കാരം വളർത്തിയെടുക്കാനോ ഐറിസ്റ്റിന് സാധിക്കില്ല. കുട്ടികളുടെ മാതാ പിതാക്കളുമായി അവരുടെ പഠനത്തെ അടിസ്ഥാന പ്പെടുത്തി സംവദിക്കാനും ഇവയ്ക്ക് കഴിയില്ല.

അതേസമയം ഭാവിയിൽ ഇത്തരത്തിലുള്ള പ്ര തിബന്ധങ്ങളെ മറികടന്ന് ഐറിസിന് ഒരു പക്ഷേ മാനുഷിക അധ്യാപികയ്ക്ക് തുല്യമാകാൻ സാധി ച്ചേക്കാം. അതിനാൽ തന്നെ ഇത്തരം പുത്തൻ ആശയങ്ങൾ നാം സ്വീകരിച്ചേ മതിയാകൂ. എന്തെന്നാൽ നാളെയുടെ വാഗ്ദാനങ്ങളുടെ പുരോഗതിയിൽ വിദ്യാഭ്യാസ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ തികച്ചും നിർണ്ണായകം തന്നെയാണ്.