പടപ്പേങ്ങാട് ബാലുശ്ശേരി മുതൽ മംഗലാപുരം വരെ ഇനി ആനവണ്ടി യാത്ര

ചാപ്പരപ്പാടവ്:  പടപ്പേങ്ങാട് ബാലുശ്ശേരി മുതൽ മംഗലാപുരം വരെ ഇനി ആനവണ്ടിയിൽ യാത്ര ചെയ്യാം. ദീർഘ ദൂര യാത്ര ചെയ്യുന്നവരും ആശുപത്രി ആവശ്യങ്ങൾക്കായി ദിനം പ്രതി യാത്ര ചെയ്യേണ്ടി വരുന്നവരും ഒരുപാടുള്ള നാട്ടിൽ കെ.എസ്.ആർ.ടി.സി യുടെ പുതിയ റൂട്ട് ജനങ്ങൾക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ്.. ഏറെ നാളത്തെ നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് വാർഡ് മെമ്പർ എ. എൻ വിനോദിന്റെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ബസ്സ് റൂട്ട് അനുവദിച്ചു നൽകിയത്.

ഇന്ന് പടപ്പേങ്ങാട് നടന്ന സ്വീകരണ പരിപാടിയിൽ വൻ ജനപങ്കാളിത്തത്തോടെ പുതിയ അതിഥിയെ നാട്ടുകാർ ഇരു കയ്യും നീട്ടി വരവേറ്റു