
കണ്ണൂർ: തൃപ്തി ദേശായി കേരളത്തിൽ എത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃപ്തിയുടെ വരവിന് പിന്നിൽ കൃത്യമായ അജണ്ടയും തിരക്കഥയുണ്ട്. ശബരിമലയിലെ സമാധാനം തകർത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബിന്ദു അമ്മിണിയെ ആക്രമിച്ചവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് തിരക്കഥ പ്രകാരമുള്ള അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്ര പറഞ്ഞു. കോട്ടയം വഴി ശബരിമലയിലേക്ക് യാത്ര പോകുവാണെന്ന് പറഞ്ഞ് പുറപ്പെടുന്ന അവരെ പിന്നീട് കാണുന്നത് എറണാകുളത്തെ പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ്. അവിടെ ഏതാനും പേര് കാത്തു നില്ക്കുന്നു. അതില്‍ ഒരാളുടെ കൈയില്‍ മുളക് സ്പ്രേ ഉണ്ടെന്ന് പറയുന്നു. അവരെ ആക്രമിക്കുക, മാധ്യമങ്ങളെല്ലാം ഇക്കാര്യം തുടര്‍ച്ചയായി ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം പിന്നില്‍ കൃത്യമായ തിരക്കഥയും അജന്‍ഡയും പ്രത്യേകമായിട്ടുള്ള സംവിധാനവും ഉണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു.