കൂവേരി-ചപ്പാരപ്പടവ്, മംഗര-ചാണോക്കുണ്ട് റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.!

   ● ജംഷി

കൂവേരി: കാട്ടാമ്പള്ളി മുതൽ കൂവേരി ചപ്പാരപ്പടവ് വഴി മംഗര ചാണോക്കുണ്ട് റോഡിൽ മെക്കാഡം ടാറിംഗ് പ്രവർത്തി പുരോഗമിക്കുന്നതിനാൽ കലുങ്കുകൾക്കും റോഡ് വീതിക്കുമായി കഴിയെടുപ്പുകളും മണ്ണ് നീക്കം ചെയ്യൽ എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്ന സാഹചര്യത്തിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത വളരെ കൂടുതലാണ്

ഇടവിട്ട മഴകൂടി പെയ്തു തുടങ്ങുന്നതിലൂടെ റോഡുകളിൽ ചളികൾ നിറഞ്ഞുകൂടി ഇരുചക്ര വാഹനങ്ങൾക്കും മറ്റും അപകട സാധ്യത വർധിപ്പിക്കുന്നു

നാട്ടുകാരുടെ ചിരകാല സ്വപ്നമായ പദ്ധതിയുടെ പ്രവർത്തി തുടങ്ങിയതിലൂടെ  നാടും പരിസരവും മാറ്റത്തിന്റെ വക്കിലാണ്.

റോഡ് പൂർത്തീകരിക്കുന്നതിലൂടെ യാത്രാ ദുരിതത്തിന് ശമനമാകുന്നത് പോലെ കച്ചവട മേഖലകളിലും വിനോദ സഞ്ചാര മേഖലകളിലും വൻ മാറ്റമാണ് പ്രതീക്ഷിക്കുന്നത്