കേരളത്തിന്റെ സ്വന്തം 'നീം -ജി' ഇലക്ട്രിക്കൽ വാഹന രംഗത്ത് വിപ്ലവമായി കേരളത്തിന്റെ ഇലക്ട്രിക്കൽ ഓട്ടോറിക്ഷ.

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിരത്തിലിറങ്ങി. തിരുവനന്തപുരത്ത് എംഎൽഎ മാരെ നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു ആദ്യയാത്ര. 15 ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങിയത്.പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് നിർമ്മിച്ച ഇലക്ട്രോണിക് ഓട്ടോ നീംജി എംഎൽഎ ഹോസ്റ്റലിൽ നിന്ന് യാത്ര തുടങ്ങി. സ്പീക്കർ ശ്രീരാമകൃഷ്ണൻ യാത്രക്ക് തുടക്കം കുറിച്ചു. മന്ത്രിമാരും എംഎൽഎമാരും കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയിൽ നിയമസഭാമന്ദിരത്തിലേക്ക്. സാധാരണഓട്ടോക്ക് സമാനമായി തന്നെയാണ് നീംജിയുടെ രൂപകൽപ്പന. 

മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ യാത്ര ചെയ്യാം. വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന തരത്തിലാണ് രൂപകൽപ്പന. മലനീകരണം തടയുന്നതിന് ഇ ഓട്ടോ വ്യാപകമാകണമെന്ന് വ്യാവസായമന്ത്രി. രണ്ട് ലക്ഷത്തി എൺപതിനായിരമാണ് വില. 30000 രൂപ സർക്കാർ സബ്സിഡി നൽകും. 

യാത്ര ചെലവ് കിലോമീറ്ററിന് 50 പൈസമാത്രമേ ആകുവെന്ന് കെ എ എൽ വ്യക്തമാക്കുന്നു. ഈ മാസം 100 ഓട്ടോയും അടുത്ത മാർച്ചിനകം 1000 ഓട്ടോയും വിപണിയിലെത്തിക്കും. ചാർജിംഗ് സ്റ്റേഷനുകൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ ആവശ്യപ്പെടുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.