കോവിഡ്‌-19 ; ക്ഷാമം മറികടക്കുവാൻ ജയിലുകളിൽ മാസ്‌ക്ക് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | CoViD-19 Lavk of Masks available in market


തിരുവനന്തപുരം : കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.