കൊറോണ ; ശനിയാഴ്ച (21 മാർച്ച് 2020) അവധി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി


തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ജോലിക്ക് നിയന്ത്രണം.

ജീവനക്കാർക്ക് മാർച്ച് 31 വരെ ശനിയാഴ്ചകളിൽ(നാളെ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയെന്നും നിർദേശമുണ്ട്. ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.

കൊറോണഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കേന്ദ്രം ഇളവുകൾ നൽകിയിരുന്നു. ഇതിനു സമാനമായ നടപടിയാണ് സംസ്ഥാന സർക്കാരും കൈക്കൊണ്ടിരിക്കുന്നത്.

ഇതിൻപ്രകാരം മാർച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും. അതായത് ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുകയില്ല.