കൊറോണ ; ആശങ്ക വേണ്ട, രക്തബാങ്കുകളിലേക്ക് നേരിട്ട് രക്തം ദാനം ചെയ്യാൻ ദാതാക്കളെ ക്ഷണിക്കുന്നു, രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ കഴിയാത്തത് സ്റ്റോക് രക്തത്തിന്റെ അളവ് കുറച്ചു | Due to CoViD-19 Stock Blood is Too Low


കണ്ണൂർ : കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ രക്ത ബാങ്കുകളിൽ സ്റ്റോക്ക് കുറവായതിനാൽ രോഗികൾക്ക് രക്തം ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ദിവസവും ഒട്ടേറെ യൂണിറ്റ് രക്തത്തിന്റെ ആവശ്യമാണ് വരുന്നത്. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ രക്തം ദാനം ചെയ്യുവാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞുവെന്ന് ആശുപത്രികളിൽ നിന്നുള്ള കണക്ക് സൂചിപ്പിക്കുന്നു. രക്‌തം നൽകാൻ സന്നദ്ധരായവരെ നേരിട്ട് ആശുപത്രികളിലേക്ക് ക്ഷണിക്കുകയാണ് രക്തബാങ്കുകൾ. രക്ത ധാന ക്യാമ്പുകൾ നടത്താൻ സാധിക്കാത്തതും മറ്റൊരു പ്രശ്നമായി. അതിനാൽ ഒരു മനുഷ്യത്തപരമായ കാര്യം എന്ന നിലയിൽ രക്ത ബാങ്കുകളിൽ സന്നദ്ധ രക്തദാനം നടത്തിയാൽ ഈ സാഹചര്യം വളരെ എളുപ്പം മറികടക്കാവുന്നതാണ്. ഉച്ചക്ക് 2 മണിക്ക് മുൻപ് കണ്ണൂർ ജില്ലാ ആശുപത്രിയിലോ പരിയാരം മെഡിക്കൽ കോളേജിലോ എത്തി രക്തം ദാനം ചെയ്യാനാണ് നിർദ്ദേശിക്കുന്നത്. ഏത് രക്ത ഗ്രൂപ്പ് ആയാലും പ്രശ്നമല്ല.

അതിനാൽ പരമാവധി ആളുകൾ ഈ സന്നദ്ധ രക്തധാനത്തിൽ പങ്കാളികൾ ആയി രക്തബാങ്കിലെ കുറവ് പരിഹരിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

രക്ത ധാനത്തിന് മുൻപ് രക്ത ബാങ്കുകളിലേക് വിളിച്ച് വ്യക്തത വരുത്തുന്നത് നല്ലതായിരിക്കും.