കൂവേരി ബാങ്ക് കശുവണ്ടി സംഭരിക്കാത്തതിൽ പ്രതിഷേധം | Cashew

ആലക്കോട് : ‌കശുവണ്ടി സംഭരിക്കാത്ത കൂവേരി സർവീസ് സഹകരണ ബാങ്ക്‌ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ലോക്ക് ഡൗണിൽ  മലയോരത്തെ മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങളൊക്കെ അടഞ്ഞുകിടക്കുകയാണ്.  കശുവണ്ടി കർഷകരിൽനിന്ന്‌ 90 രൂപ താങ്ങുവില നിശ്‌ചയിച്ച് കശുവണ്ടി സംഭരിക്കാൻ സഹകരണ ബാങ്കുകൾക്ക് സർക്കാർ കർശന നിർദ്ദേശം  നൽകിയിരുന്നു. 
എന്നാൽ  സംഭരിക്കാനുള്ള  നടപടി കൂവേരി  ബാങ്ക്സ്വീകരിച്ചില്ല. കൂവേരി, ചപ്പാരപ്പടവ്, എടക്കോം, തേറണ്ടി, ഒടുവള്ളീ, പടപ്പേങ്ങാട്, മംഗര എന്നിവിടങ്ങളിലെ കർഷകരാണ്‌ ദുരിതമനുഭവിക്കുന്നത്‌.  
ആലക്കോട്, തടിക്കടവ്, നടുവിൽ സഹകരണ ബാങ്കുകൾ  കശുവണ്ടി സംഭരിക്കുന്നുണ്ട്. കൂവേരി വില്ലേജ് പരിധിയിലെ  കർഷകർ ഇവിടങ്ങളിലെത്തിയാണ്‌ കശുവണ്ടി വിൽക്കുന്നത്‌. ലോക്ക് ഡൗൺ നിലനിൽക്കെ ഇത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ കശുവണ്ടി സംഭരിക്കാൻ കുവേരി ബാങ്ക്‌ തയ്യാറാകണം.