വിമർശകരെ തള്ളിപ്പറഞ്ഞ് നിപ്പയെ തുരത്തിയ ഡോക്റ്റർ അനൂപ് കുമാർ ; 'നൂതന ശാസ്ത്രസാങ്കേതിക വിദ്യകൾ നമുക്കും ഉപയോഗിക്കണം; ശക്തമായ നേതൃനിരക്കൊപ്പം നിൽക്കാം' | Facebook Post

ഐടി മിഷൻ ചെയ്യുന്നത് അപരാധമെന്ന രീതിയിൽ അനാവശ്യ മുൻവിധിയിലൂടെ ഇത്തരം കാര്യങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നത്, നമ്മളെ ഒരു വലിയ ആപത്തിലേക്ക് തള്ളി വിട്ടേക്കാം എന്ന് മനസ്സിലാക്കിയേ മതിയാവുകയുള്ളൂ. ഇപ്പോൾ ലോകത്തിന്റെ മുന്നിൽ നമ്മുടെ കൊച്ചു സംസ്ഥാനത്തിന് ലഭിച്ച വലിയ സ്ഥാനത്തിന് കോട്ടം സംഭവിക്കാതെയും വീണ്ടും ഒരു ആപത്തിലേക്ക് പോകാതേയുമുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായി നമ്മൾക്ക് ഒരുമിക്കാം. നിപാ വൈറസ്‌ ബാധ ആദ്യം സ്‌ഥിരീകരിക്കുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ച കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി എ എസ്‌ അനൂപ്‌ കുമാർ എഴുതുന്നു.

ഇരുനൂറ്റി എൺപതോളം പേരിൽ കേരളത്തിന് പുറത്ത്നിന്ന് വന്നവരിൽ കോവിഡ് രോഗബാധ നിർണ്ണയിക്കപ്പെട്ടചപ്പോഴും ഏകദേശം നൂറ്റി ഇരുപതോളം മാത്രം ആളുകളിലേക്ക് പകരുന്ന രീതിയിൽ പിടിച്ചു നിർത്തിക്കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളം നടത്തിയത്. അതു ലോകം മുഴുവൻ അംഗീകരിക്കപ്പെടുകയും ചെയ്തത് ഏതൊരു മലയാളിക്കും അഭിമാനം തന്നെ. ആഘോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ഇരുകോണുകളിലേക്ക് ചർച്ചകൾ മാറിയത് ഒരു പക്ഷെ അമിതമായ ആത്മവിശ്വാസം ആയിരിക്കാം.

കോർപറേറ്റുകളും കാപ്പിറ്റലുകളും ശക്തമായിരുന്ന ലോകത്ത് കേവലം ഒരു സംസ്ഥാനം ഇങ്ങനെ മാതൃകയായിട്ടുണ്ടെങ്കിൽ അത് മലയാളിയുടെ കൂട്ടായ്മയുടെയും സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും ശക്തമായ ഇടപെടലിന്റേയും വിജയമാണ്. ഒത്തുരുമയുള്ള പ്രതിജ്ഞാബദ്ധരായ ജനങ്ങളോടൊപ്പം ഇത്തരത്തിലുള്ള ശക്തമായ നേതൃനിര എനിയും നാഴികക്കല്ലുകൾ തീർക്കും എന്ന്തന്നെ പ്രതീക്ഷിക്കാം.

നിലവിൽ നാനൂറിന് അടുത്താണ് രോഗികൾ. ലക്ഷക്കണക്കിനു രോഗികളുള്ള, സമൂഹ വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും നമ്മുടെ കൂടെപ്പിറപ്പുകളെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. ഇപ്പോഴുണ്ടായതിനേക്കാൾ രോഗികൾ ഇനിയും സാധ്യതയെന്നു മുൻകൂട്ടി കാണണം. വാക്സിനും വൈറസ്നെതിരായ മരുന്നും കൃത്യമായി കണ്ടുപിടിക്കാത്തിടത്തോളം കാലം വ്യാപനം തടയുക മാത്രമേ വഴിയുള്ളു. അത് ചെറിയ കാര്യമല്ല

മുൻപോട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളെയും തുടർനടപടികളെയുംകുറിച്ച് വ്യക്തവും സുധാര്യവുമായ ചർച്ച നടത്തണം. വിമാനത്തവളത്തിൽ നിന്നും കൃത്യമായ വിവരശേഖരണം നടത്തുകയെന്നത് എളുപ്പമല്ല. സിംഗപ്പൂരും സൗത്ത് കൊറിയയും പോലെയുള്ള പരിഷ്കൃത രാജ്യങ്ങളിൽ ഉപയോഗിച്ച നൂതന ശാസ്ത്രസാങ്കേതിക വിദ്യകൾ നമുക്കും ഉപയോഗിച്ചേ മതിയാവൂ.

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും അന്തരദേശീയ- ആഭ്യന്തര വിമാന മാർഗവും, ട്രെയിൻ മാർഗവും, റോഡ് മാർഗവും നമ്മുടെ നാട്ടിലേക്ക് വരുന്നവരുടെ വിശദാംദങ്ങൾ കൃത്യമായി ശേഖരിച്ച്, കോറന്റീൻ നടപ്പിലാക്കുക എന്നത് വളരെ ശ്രമ കരമാണെങ്കെലും, വീഴ്ചാകൾ ഇല്ലാത്തത് ആയിരിക്കണം.

യാത്രതുടങ്ങുമ്പോൾ തന്നെ ഒരു മൊബൈൽ ആപ്പിലൂടെ ഇത്തരം ആളുകളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ച്, നാട്ടിൽ എത്തുമ്പോൾ ആ വിവരങ്ങൾ ഉറച്ച് വരുത്തുന്ന നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉചിയോഗിച്ചേ മതിയാവുകയുള്ളൂ.. അതിന് ശേഷം ഇവരുടെ കൊവിഡ് ടെസ്റ്റ് റിസൽട്ട്(അതാത് സമയങ്ങളിൽ കൈകൊളളുന്ന നിയമം അനുസരിച്ച്) അവരെ ക്വാറൻന്റൈൻ ചെയ്യേണ്ട രീതിയോ, തുടർനടപടികളോ കൊകൊളളാൻ സാധിക്കണം. കൃത്യമായ ജിയോഗ്രാഫിക്കൽ മാപ്പിങ്ങ് നടത്തിയാൽ പ്രായമായവരെ നമുക്ക് റിവേർസ് ക്വാറന്റൈനിലൂടെ ഷീൽഡ് ചെയ്ത് മാറ്റി നിർത്താം. അതേ പോലെ, കോറന്റീൻ നിർദ്ദേശിക്കപ്പെട്ട വ്യക്തി അത് കൃത്യമായി പാലിക്കുന്നു എന്ന് ‘ജിയോ ഫെൻസിങ്ങ് ' തുടങ്ങിയ സാങ്കേതിക വിദ്യകൾ കൃത്യമായി ഉപയോഗിച്ച് ഉറപ്പ് വരുത്താനും സാധിക്കണം.തിരീക്ഷണത്തിലിരിക്കുന്നവർക്ക് ടെലി മെഡിസിൻ സംവിധാനങ്ങളിലൂടെ കൃത്യമായ ആരോഗ്യ തിർദ്ദേശങ്ങളും നൽകേണ്ടതുണ്ട്.ഏതെങ്കിലും ആളിൽ പുതുതായി കൊവിഡ് രോഗബാധ നിർണ്ണയിക്കപ്പെട്ടാൽ, ജിപിഎസ് സംവിധാനത്തിലൂടെ അടുത്ത ദിവസങ്ങളിൽ അവരുമായി ബന്ധപ്പെട്ടവരുടെ വിശദാംശങ്ങൾ ലഭിക്കുവാനും പ്രയോജനപ്പെടും.

ഇത്തരം സംവിധാനങ്ങൾ ഐടി മിഷൻ വളരെ കൃത്യമായിട്ടാണ് രൂപരേഖ ചെയ്തിട്ടുളളതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. എന്റേതല്ലാത്ത ഒരു ശാഖയെപ്പറ്റി, പ്രത്യേകിച്ച് അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച്അഭിപ്രായം പറയുവാനുള്ള വൈദഗ്ധ്യം ഇല്ലെന്നുതന്നെ പറയുന്നു. എന്നിരുന്നാലും ഇത്തരം നൂതനശാസ്ത്രസാങ്കേതികവിദ്യകൾ തക്കസമയത്ത് ഉപയോഗപ്പെടുത്തികൊണ്ടുളള പ്രതിരോധമാർഗങ്ങൾ പ്രശംസിക്കപ്പെടണമെന്നും കൃത്യമായി ഉപയോഗിക്കപ്പെടണം എന്നും നമ്മൾ മനസ്സിലാക്കിയേ മതിയാവുകയുള്ളൂ. .

ഒരു ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ, കൃത്യമായ വസ്തുതകൾ മനസ്സിലാക്കാതേയുള്ള രാഷ്ട്രിയ ആരോപണങ്ങളിലൂടെ, ഇത്തരം മുന്നേറ്റങ്ങളെ തടയിടാതെ, പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കും എന്നതിനെ കുറിചുള്ള സാങ്കേതിക ചർച്ചകളും ക്രിയാത്മകമായ മാർഗനിർദ്ദേശങ്ങളും ആണ് നമ്മൾക്ക് ആവശ്യം. ഐടി മിഷൻ ചെയ്യുന്നത് അപരാധമെന്ന രീതിയിൽ അനാവശ്യ മുൻവിധിയിലൂടെ ഇത്തരം കാര്യങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നത്, നമ്മളെ ഒരു വലിയ ആപത്തിലേക്ക് തള്ളി വിട്ടേക്കാം എന്ന് മനസ്സിലാക്കിയേ മതിയാവുകയുള്ളൂ. ഇപ്പോൾ ലോകത്തിന്റെ മുന്നിൽ നമ്മുടെ കൊച്ചു സംസ്ഥാനത്തിന് ലഭിച്ച വലിയ സ്ഥാനത്തിന് കോട്ടം സംഭവിക്കാതെയും വീണ്ടും ഒരു ആപത്തിലേക്ക് പോകാതേയുമുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായി നമ്മൾക്ക് ഒരുമിക്കാം.