കൊറോണ പ്രതിസന്ധിയിൽ ആയ പ്രവാസി കുടുംബങ്ങളെ സഹായിക്കുവാൻ കേരളാ ബാങ്ക് | Kerala Bank


തിരുവനന്തപുരം : കൊവിഡ് 19ന്‍റെ പശ്ചാതലത്തിൽ പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്.

കേരള സംസ്ഥാന സഹകരണ ബാങ്കുകൾ വ‍ഴി കുറഞ്ഞ പലിശ നിരക്കിൽ സ്വർണ പണയ വായ്പ നൽകും.

മൂന്ന് ശതമാനം പലിശ നിരക്കിൽ മാറ്റ് ചാർജ്ജുകൾ ഒന്നുമില്ലാതെ അമ്പതിനായിരം രൂപ വരെ വായ്പ ലഭിക്കും.

സംസ്ഥാനത്തെ 769 ശാഖകളിൽ കൂടി ഇത്തരത്തിൽ വായ്പ ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

മാത്രമല്ല ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിനും വിവിധ പദ്ധതികൾ കേരളാ ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ട്.