ലോക്ക്ഡൗണില്‍ ഇളവ് : ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടു ദിവസം തുറക്കാം | Lock Down


തിരുവനന്തപുരം : ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ്.

ഏപ്രില്‍ 20ന് ശേഷം ആഴ്ചയില്‍ രണ്ടു ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ പാടില്ല.

20ന് ശേഷം കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കും.