ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന ; കേന്ദ്രം ആലോചനയില്‍ | Lockdown may extend ; Central Government

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഏപ്രീല്‍ 14ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങള്‍ പ്രധാനമന്തിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അറിയിച്ചത്.