അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകുന്നു.. നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ.

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം. നാട്ടിലേക്ക്‌ മടങ്ങിയവരിൽ ഭൂരിഭാഗവും തിരികെ വരുന്നതിനെ തുടർന്നാണ്‌ സർക്കാർ തീരുമാനം. തിരികെ എത്തിക്കുന്നവർ നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കണം.

ഇതുവരെ 3.30 ലക്ഷം അതിഥിത്തൊഴിലാളികൾ‌ സംസ്ഥാനത്തുനിന്ന്‌ തിരികെ പോയി‌. ഒരാൾക്ക്‌ 212 രൂപ എന്ന നിരക്കിൽ ആറ്‌ കോടിയിലധികം രൂപ ചെലവായെന്ന്‌ അന്തർ സംസ്ഥാന യാത്രാ നോഡൽ ഓഫീസർ ബിശ്വനാഥ്‌ സിൻഹ 18ന്‌ നടന്ന അവലോകന യോഗത്തിൽ പറഞ്ഞിരുന്നു. രണ്ടുലക്ഷത്തോളം പേർ ക്യാമ്പുകളിലുണ്ടെന്നാണ്‌ കണക്ക്‌.